2025 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി നാടൻകലാകാര പുരസ്ക്കാരങ്ങൾക്കുള്ള അപേക്ഷ ഫോറം

കേരള ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ. സത്യൻ വണ്ടിച്ചാലിന്റെ നിര്യാണത്തിൽ അക്കാദമി ചെയർമാൻ ശ്രീ. ഒ. എസ്. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശ്രീ. എ. വി. അജയകുമാർ എന്നിവർ അനുശോചിച്ചു. അക്കാദമിയിൽ നടന്ന അനുശോചന യോഗത്തിൽ ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു.

- എ. വി. അജയകുമാർ
സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി

സൗജന്യ നാടൻ പാട്ട് പഠനത്തിന്റെ അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം കേരള ഫോക് ലോർ അക്കാദമി ബഹു: ചെയർമാൻ ശ്രീ.ഒ.എസ്. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു

കേരള ഫോക്ലോർ അക്കാദമിയുടെ സബ് സെന്ററായ കണ്ണപുരം നാടൻ കലാഗ്രാമത്തിൽ നടത്തിയ സൗജന്യ നാടൻ പാട്ട് പഠനത്തിന്റെ അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം കേരള ഫോക് ലോർ അക്കാദമി ബഹു: ചെയർമാൻ ശ്രീ.ഒ.എസ്. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. അക്കാദമി സെക്രട്ടറി ശ്രീ.എ.വി. അജയകുമാർ സ്വാഗതവും, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എം.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. പഠിത്താക്കളുടെ സർട്ടിഫിക്കറ്റ് വിതരണം കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.രതി നിർവഹിച്ചു. ശ്രീമതി. പ്രേമ സുരേന്ദ്രൻ , ശ്രീ.എ.വി. പ്രഭാകരൻ, ശ്രീ.കെ.രമേശൻ , ശ്രീ.എൻ.ശ്രീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ.സി.വി. സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.